വടകര(കോഴിക്കോട്): ( www.truevisionnews.com ) ട്രെയിനിൻ്റെ എഞ്ചിനിൽ കുടുങ്ങി മയിൽ ചത്തു. മംഗളുരു സെൻട്രൽ മെയിലിൻ്റെ എഞ്ചിനിൽ കുടുങ്ങിയാണ് മയിൽ ചത്തത്. രാവിലെ 8.30 ഓടെയാണ് സംഭവം.

ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി മയിലിനെ എടുത്ത് മാറ്റുമ്പോഴേക്കും ചത്തിരുന്നു.
കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷമാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയതെന്നാണ് നിഗമനം. റയിൽവേ സ്റ്റേഷൻ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മയിലിനെ കൊണ്ടുപോയി.
Peacock dies after getting trapped train engine Vadakara railway station
